05 January, 2017 05:26:13 PM


കെ മാറ്റ് കേരള പരീക്ഷക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിനായുള്ള രണ്ടാമത്തെ കെമാറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. അപേക്ഷാര്‍ത്ഥികള്‍ക്ക് kmatkerala.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 18. അപേക്ഷാഫീസ് ജനറല്‍ വിഭാഗത്തിന് ആയിരം രൂപയും എസ്.സി/എസ്.റ്റി ക്ക് എഴുനൂറ്റി അന്‍പത് രൂപയും. ഫോണ്‍ : 0471 - 2335133, 8547255133. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K