03 January, 2017 08:40:05 PM
മെഡിക്കല്‍ ഓഫീസര്‍ ഇന്റര്‍വ്യൂ
കോട്ടയം: ഭാരതീയ ചികിത്സാ വകുപ്പിന്റെ പ്രസൂതി യൂണിറ്റില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ബുധനാഴ്ച രാവിലെ 11ന് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) നടക്കും. ബി.എ.എം.എസ് ബിരുദവും പ്രസൂതി തന്ത്രത്തില്‍ എം.എസ് ബിരുദവും ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് പങ്കെടുക്കാം. വയസ്സ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം.