01 January, 2017 07:06:49 PM
സ്വര്‍ണാഭരണങ്ങള്‍ക്ക് ഇനി പരിഷ്‌കരിച്ച ഹാള്‍മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ്
കൊച്ചി: പുതുവര്‍ഷം മുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പരിഷ്‌കരിച്ച ഹാള്‍മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ്. സ്വര്‍ണാഭരണങ്ങള്‍ക്കുള്ള 'ഹാള്‍മാര്‍ക്ക്' സ്റ്റാന്‍ഡേര്‍ഡ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) പുനര്‍നിര്‍വചിച്ചു. സ്വര്‍ണാഭരണങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്ന പരിഷ്‌കരിച്ച ഹാള്‍മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ 22കെ, 18കെ, 14കെ എന്നീ മൂന്നു തരത്തില്‍ മാത്രമേ ലഭിക്കൂ. അതതു കാരറ്റേജുകള്‍ മൂല്യത്തോടൊപ്പം സ്വര്‍ണാഭരണത്തില്‍ രേഖപ്പെടുത്തും. 22 കാരറ്റ് സ്വര്‍ണാഭരണത്തില്‍ 22 കെ എന്നത് 916 നോടൊപ്പം 22കെ916 എന്നാകും രേഖപ്പെടുത്തുക. ബിഐഎസ് ചിഹ്നം, ശുദ്ധതയെ സൂചിപ്പിക്കുന്ന കാരറ്റേജും മൂല്യവും ഒരുമിച്ച് എഴുതിയത്, പരിശോധന കേന്ദ്രം തിരിച്ചറിയാനുള്ള അടയാളം, വില്‍പനശാലയുടെ തിരിച്ചറിയല്‍ ചിഹ്നം എന്നീ നാല് അടയാളങ്ങള്‍ മാത്രമേ ഹാള്‍മാര്‍ക്ക് മുദ്രയില്‍ ഉണ്ടാകൂ.