31 December, 2016 10:30:32 AM
എടിഎമ്മിൽനിന്ന് നാളെ മുതൽ 4500 രൂപ പിൻവലിക്കാം
ദില്ലി: എടിഎമ്മിൽനിന്നു പ്രതിദിനം പിൻവലിക്കാവുന്ന പണത്തിന്റെ പരിധി 2500 രൂപയിൽനിന്ന് 4500 രൂപയായി ഉയർത്തി. നാളെ മുതൽ പ്രാബല്യത്തിലാകുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. അതേസമയം, ആഴ്ചയിൽ എടിഎമ്മിൽനിന്നടക്കം പിൻവലിക്കാവുന്ന പരമാവധി തുകയിൽ (വ്യക്തികൾക്ക് 24000 രൂപ, ചെറുകിട വ്യാപാരികൾക്ക് 50,000) മാറ്റമില്ല.
ഡിസംബർ മുപ്പതിനകം കറൻസി പ്രതിസന്ധി പരിഹരിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പു പറഞ്ഞിരുന്നെങ്കിലും ബാങ്കുകളും എടിഎമ്മുകളും സാധാരണ നിലയിലാകാൻ രണ്ടു മാസമെങ്കിലുമെടുക്കുമെന്നാണു കേന്ദ്ര സർക്കാർ ഇപ്പോൾ വിലയിരുത്തുന്നത്. അതേസമയം, പത്തിലധികം അസാധു കറൻസികൾ മാർച്ച് 31നു ശേഷം കൈവശം വയ്ക്കുന്നവർക്ക് പിഴശിക്ഷ നൽകാനുള്ള ഓർഡിനൻസിനു രാഷ്ട്രപതി അംഗീകാരം നൽകി. അര ലക്ഷം രൂപ വരെ പിഴ വിധിക്കാം