30 December, 2016 05:18:44 PM


പൊതുസേവനരംഗത്തെ നൂതന ആശയാവിഷ്‌ക്കാരം: അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

പൊതുജനസേവന രംഗത്തെ നൂതന ആശയ ആവിഷ്‌ക്കാരത്തിനുള്ള (ഇന്നവേഷന്‍സ്) മുഖ്യമന്ത്രിയുടെ 2016-ലെ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ പബ്ലിക് സര്‍വീസ് ഡെലിവറി, ഡെവലപ്‌മെന്റ് ഇന്റര്‍വെന്‍ഷന്‍, പ്രൊസീഡ്വറല്‍ ഇന്റര്‍വെന്‍ഷന്‍, പേഴ്‌സണല്‍ മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. അപേക്ഷകള്‍ 2017 മാര്‍ച്ച് 31 ന് മുമ്പ് ഡയറക്ടര്‍ ജനറല്‍, ഐ.എം.ജി, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.img.kerala.gov.in - ലും 0471 - 2304229, 9447037239, 9847731678 എന്ന നമ്പരുകളിലും ലഭിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K