29 December, 2016 11:20:03 AM
കള്ളപ്പണം വെളുപ്പിക്കൽ: ഡൽഹിയിൽ അഭിഭാഷകൻ അറസ്റ്റിൽ
ദില്ലി: കള്ളപ്പണം വെളുപ്പിച്ച കേസിൽ ഡൽഹിയിൽ അഭിഭാഷകനെ എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. രോഹിത് ഠണ്ടൻ ആണ് അറസ്റ്റിലായത്.
നവംബറിൽ രോഹിതിന്റെ വീട്ടിലും ഒാഫീസിലും നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത 125 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതിൽ 75 കോടി കള്ളപ്പണമായിരുന്നു. കൂടാതെ ഇൗ മാസം പത്തിന് ഒാഫീസിൽ നടത്തിയ റെയ്ഡിൽ 14 കോടി രൂപയും കണ്ടെടുത്തു. ഇതിൽ 2 കോടി രൂപ പുതിയ 2000ത്തിെൻറ നോട്ടുകളായിരുന്നു.
വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയതിന്‍റെ പേരിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊടക് മഹീന്ദ്ര ബാങ്ക് മാനേജറിന് താൻ 50 കോടി നൽകിയതായും അഭിഭാഷകൻ മൊഴി നൽകിയിട്ടുണ്ട്. നേരെത്ത അറസ്റ്റിലായ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരൻ പരസ് മാൾ ലോധിയുമായി ഠണ്ടന് ബന്ധമുണ്ടെന്നും അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.