27 December, 2016 05:09:37 PM


കെമിക്കല്‍ എഞ്ചിനിയറിംഗ് തസ്തികയില്‍ കരാര്‍ നിയമനം

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കെമിക്കല്‍ എഞ്ചിനിയറിംഗ് തസ്തികയില്‍ ഓപ്പണ്‍ (മൂന്ന്), ഒ.ബി.സി (ഒന്ന്) വിഭാഗത്തില്‍ മുന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവുകള്‍ നിലവിലുണ്ട്. വനിതകള്‍ അപേക്ഷിക്കേണ്ടതില്ല. യോഗ്യത-കെമിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം, രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം, ശബള സ്‌കെയില്‍ - 20000/- രൂപ, പ്രായം-18-40 വയസ്സ് (നിയമാനുസ്യത വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2017 ജനുവരി ഒന്നിന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-2 ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K