26 December, 2016 08:57:22 PM
ലീഡ് ബാങ്ക് സ്‌കീം അവലോകനം ഇന്ന്
കോട്ടയം: ലീഡ് ബാങ്ക് സ്‌കീമുകള്‍ അവലോകനം ചെയ്യുന്നതിനള്ളു ജില്ലാതല റിവ്യൂ കമ്മിറ്റി യോഗം ചൊവ്വാഴ്ച രാവിലെ 10.30 ന് ഹോട്ടല്‍ അര്‍ക്കാഡിയ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മൃഗസംരക്ഷണം, ക്ഷീര വികസനം, ഫിഷറീസ് പട്ടികജാതി / പട്ടിക വര്‍ഗ്ഗ വികസന വകുപ്പുകള്‍, ജില്ലാ വ്യവസായ കേന്ദ്രം, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് /കോര്‍പ്പറേഷന്‍, കുടുംബശ്രീ മിഷന്‍, റബ്ബര്‍ ബോര്‍ഡ് തുടങ്ങിയവ മുഖേന നടപ്പാക്കുന്ന സ്‌കീമുകളുടെ പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ അവലോകനം ചെയ്യും.
ജോസ്.കെ.മാണി എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വകുപ്പു മേധാവികള്‍, ബാങ്കുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലാ കളക്ടര്‍ സി.എ ലത ആമുഖ പ്രഭാഷണം നടത്തും. എസ്.ബി.റ്റി ജില്ലാ ജനറല്‍ മാനേജര്‍ വിനായക് കൈസറേ, നബാര്‍ഡ് ഡി.ഡി.എം ഷാജി സക്കറിയ, റിസര്‍വ്വ് ബാങ്ക് പ്രതിനിധി സി. ജോസഫ്, ലീഡ് ജില്ലാ മാനേജര്‍ സി.വി.ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിക്കും.