26 December, 2016 08:54:40 PM
കൗണ്‍സിലര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം: ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005 നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗാര്‍തഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു യോഗ്യതയും ഫാമിലി കൗണ്‍സിലിംഗ് രംഗത്ത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുളള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ജനുവരി ഒന്നിന് 25 വയസ്സ് പൂര്‍ത്തിയായിട്ടുളളവരും 40 വയസ്സ് കവിയാത്തവരും ആയിരിക്കണം.
വേതനം പ്രതീക്ഷിക്കാത്ത സാമൂഹീക പ്രതിബദ്ധതയുളളവരെയാണ് നിയമനത്തിന് ശുപാര്‍ശ ചെയ്യുക. താത്പര്യമുളളവര്‍ ബയോഡാറ്റയും യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 31 വൈകിട്ട് അഞ്ചിനകം ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281999055