26 December, 2016 08:52:10 PM


പ്രസൂതി യൂണിറ്റില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം

കോട്ടയം: ഭാരതീയ ചികിത്സാ വകുപ്പ് കോട്ടയം ജില്ലയില്‍ ആരംഭിക്കുന്ന പ്രസൂതി യൂണിറ്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. ഡിസംബര്‍ 29   രാവിലെ 11 ന് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം. . ബി.എ.എം.സ് ബിരുദം, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, എം.എസ് പ്രസൂതിതന്ത്രം യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ്, അവയുടെ പകര്‍പ്പുകള്‍, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം എത്തണം. ഫോണ്‍: 0481 2568118



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K