26 December, 2016 08:50:23 PM


സൗജന്യ റേഷന്‍ വിതരണം

കോട്ടയം: ജില്ലയിലെ റേഷന്‍ കടകള്‍ വഴി ഡിസംബര്‍ മാസത്തില്‍ ഏഏ.വൈ വിഭാഗത്തില്‍പെട്ട കാര്‍ഡുടമകള്‍ക്ക് കാര്‍ഡൊന്നിന് സൗജന്യമായി 28 കി.ഗ്രാം അരിയും ഏഴ് കി.ഗ്രാം ഗോതമ്പും, മുന്‍ഗണന (പ്രയോരിറ്റി) വിഭാഗത്തില്‍പെട്ട കാര്‍ഡിലെ  ഓരോ അംഗത്തിനും  നാല് കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍പെടാത്തതും രണ്ട് രൂപ നിരക്കില്‍ അരി ലഭിക്കുന്ന സ്‌കീമില്‍പെട്ടതുമായ കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കി.ഗ്രാം വീതം അരി  രണ്ട് രൂപ നിരക്കില്‍ ലഭിക്കും.

മുന്‍ഗണനാ വിഭാഗത്തില്‍പെടാത്തതും മുന്‍ഗണനേതര വിഭാഗത്തില്‍ രണ്ട് രൂപ നിരക്കില്‍ അരി ലഭിക്കുന്ന സ്‌കീമില്‍ പെടാത്തതുമായ കാര്‍ഡുടമകള്‍ക്ക് കാര്‍ഡിന് രണ്ട് കി.ഗ്രാം ഭക്ഷ്യധാന്യം  8.90  നിരക്കില്‍ അരിയായും 6.70 രൂപ നിരക്കില്‍ ഗോതമ്പായും ലഭ്യതക്കനുസരിച്ച് ഒരു കി.ഗ്രാം ആട്ട 15 രൂപ നിരക്കിലും ലഭിക്കും. അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക് 10 കി.ഗ്രാം അരി സൗജന്യമായി ലഭിക്കും. വൈദ്യുതീകരിച്ച വീടുകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് നാല് ലിറ്റര്‍  മണ്ണെണ്ണ 20 രൂപ നിരക്കില്‍ ലഭിക്കും. നവംബര്‍ മാസത്തെ റേഷന്‍ ഭക്ഷ്യ ധാന്യങ്ങള്‍ ഡിസംബര്‍ 31 വരെ  ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K