21 December, 2016 01:32:51 PM
5000 രൂപക്ക് മുകളിലെ നിക്ഷേപത്തിനുളള നിയന്ത്രണം പിൻവലിച്ചു
ദില്ലി: 5000 രൂപക്ക് മുകളിലുള്ള നിക്ഷേപത്തിന് ആർ.ബി.എെ കൊണ്ടു വന്ന നിയന്ത്രണം പിൻവലിച്ചു. 5000 രൂപക്ക് മുകളിൽ അസാധു നോട്ടുകള്‍ പല തവണ നിക്ഷേപിക്കുമ്പോൾ ഉറവിടം വെളിപ്പെടുത്തണമെന്ന ഡിസംബർ 19തിലെ ഉത്തരവാണ് ആർ.ബി.എെ പിൻവലിച്ചത്. കെ.വൈ.സി നിബന്ധനകൾ പാലിക്കുന്ന ഉപഭോക്താകൾക്ക് പണത്തിന്‍റെ ഉറവിടം വെളിപ്പെടുത്തേണ്ടെന്നാണ് ആർ.ബി.എെയുടെ പുതിയ നിർദ്ദേശം.
5000 രൂപക്ക് മുകളിൽ ഇനി കൂടുതൽ തവണ നിക്ഷേപിക്കുന്നതിന് നിയന്ത്രണമുണ്ടാകുമെന്നായിരുന്നു ആർ.ബി.എെയുടെ ഉത്തരവ്. എന്നാൽ നോട്ടുകൾ നിക്ഷേപിക്കുന്നതിന് നിരോധനമില്ലെന്നും, പണത്തിന്‍റെ ഉറവിടം വെളിപ്പെടുത്തിയാൽ മാത്രം മതിയെന്നുമാണ് ഉത്തരവിലുള്ളതെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വിശദീകരിച്ചിരുന്നു. ഇപ്പോൾ ഇൗ നിയന്ത്രണവും ആർ.ബി.എെ പിൻവലിക്കുകയാണ് ചെയ്തിരിക്കുന്നത്.
ആർ.ബി.െഎയുടെ നിയന്ത്രണങ്ങൾക്ക് പിന്നാലെ പല ബാങ്കുകളും ഉപഭോക്താകളുടെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നില്ലെന്ന് പരാതികളുയർന്നിരുന്നു. 1000 രൂപക്ക് മുകളിലുള്ള എൻ.ഇ.എഫ്.ടി ഇടപാടുകൾക്ക് പ്രത്യേക ചാർജ് ഇടക്കരുതെന്നും ആർ.ബി.എെ നിർദ്ദേശിച്ചിട്ടുണ്ട്. അത് പോലെ തന്നെ 1000 രൂപക്ക് മുകളിലുള്ള യു.എസ്.എസ്.ഡി ഇടപാടുകൾക്ക് 50 പൈസയുടെ ഇളവും ആർ.ബി.എെ പ്രഖ്യാപിച്ചിട്ടുണ്ട്.