15 December, 2016 10:45:40 AM
പൊതുമേഖലാ ബാങ്കുകള്‍ പിന്‍വലിക്കല്‍ പരിധി വെട്ടിക്കുറച്ചു; 10,000 മാത്രം
തിരുവനന്തപുരം: നോട്ട് ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും വ്യക്തികള്‍ക്ക് പിന്‍വലിക്കാനുള്ള പരിധി കുറയ്ക്കാന്‍ ബാങ്കുകളില്‍ ധാരണ. നോട്ട് ലഭ്യമല്ലാത്ത ശാഖകളില്‍ വ്യക്തികള്‍ക്ക് പ്രതിവാരം പിന്‍വലിക്കാവുന്ന തുകയുടെ പരിധി കുറയ്ക്കാനാണ് പൊതുമേഖലാ ബാങ്കുകളുടെ നിര്‍ദേശം.
മിക്ക ബാങ്ക് ശാഖകളിലും ബുധനാഴ്ച 10,000 രൂപ വരെയാണ് വ്യക്തികള്‍ക്ക് നല്‍കിയത്. ഇത് വ്യാഴാഴ്ചയും തുടരാനാണ് സാധ്യത. 24,000 രൂപയാണ് നിലവിലുണ്ടായിരുന്ന പരിധി. റിസര്‍വ് ബാങ്കില്‍നിന്ന് ആവശ്യത്തിന് നോട്ട് ലഭിക്കാത്തതാണ് നിലവിലെ പരിധിയും വെട്ടിക്കുറയ്ക്കാന്‍ കാരണമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. സംസ്ഥാന ട്രഷറിയിലേക്ക് ബുധനാഴ്ച 66.27 കോടി ആവശ്യപ്പെട്ടപ്പോള്‍ 53.87 കോടിയാണ് ലഭിച്ചത്