15 December, 2016 10:12:39 AM
അവശ്യ സേവനങ്ങൾക്ക് പഴയ 500 രൂപ നോട്ടുകൾ ഇന്നു കൂടി മാത്രം
ദില്ലി: അവശ്യ സേവനങ്ങൾക്കായി പഴയ 500 രൂപ നോട്ടുകൾ ഉപയോഗിക്കുന്നതിനായി സർക്കാർ നൽകിയ ഇളവ് ഇന്ന് അവസാനിക്കുമെന്ന് ധനകാര്യ സെക്രട്ടറി ശശികാന്ത ദാസ് ട്വിറ്റലൂടെ അറിയിച്ചു. വിവിധ ബില്ലുകൾ അടക്കുന്നതിനും ആശുപത്രികളിലും നിയന്ത്രിത മിൽക്ക് ബൂത്തുകളിൽ നിന്ന് പാൽ വാങ്ങുന്നതിനുമാണ് 500 രൂപ നോട്ടുകൾ ഉപയോഗിക്കുന്നതിന് സർക്കാർ ഇളവ് അനുവദിച്ചിരുന്നത്. പെട്രൊൾ പമ്പുകളിൽ പഴയ നോട്ടുകൾ ഉപയോഗിക്കുന്നതിനുള്ള ഇളവ് ഡിസംബർ 2ന് തന്നെ അവസാനിപ്പിച്ചിരുന്നു.
1000 രൂപ നോട്ടുകളുടെ ഉപയോഗവും നേരത്തെ തന്നെ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഇളവ് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതാണ് ഇളവ് നീട്ടി നൽകാതിരിക്കാൻ കാരണമായത്. നവംബർ 8ന് നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം 72 മണിക്കുറാണ് പഴയ നോട്ടുകൾ ഉപയോഗിക്കുന്നതിനായി സർക്കാർ ഇളവ് അനുവദിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് നീട്ടി നൽകുകയായിരുന്നു.