14 December, 2016 08:40:20 PM
ഐ..എച്ച്.ആര്‍.ഡി : ഡി.സി.എ കോഴ്‌സ് പ്രവേശനം
തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനമായ ഐ..എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മേഖലാ കേന്ദ്രത്തിലും പട്ടുവം, മാനന്തവാടി, ചേലക്കര, അടൂര്‍, പയ്യന്നൂര്‍, പീരുമേട്, കോഴിക്കോട്, മാവേലിക്കര, നാട്ടിക, നാദാപുരം, പയ്യപ്പാടി, ഹരിപ്പാട്, പുത്തന്‍വേലിക്കര, കലഞ്ഞൂര്‍ എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലും വടകര, മാള, കരുനാഗപ്പള്ളി, കല്യാശ്ശേരി, മറ്റക്കര എന്നീ മോഡല്‍ പോളിടെക്‌നിക്കുകളിലും കലൂര്‍, പെരിന്തല്‍മണ്ണ, പുതുപ്പള്ളി, കപ്രശ്ശേരി, ആലുവ, ചേര്‍ത്തല, മുട്ടട, തൊടുപുഴ, പീരുമേട് എന്നീ ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും, തിരൂര്‍, ചേര്‍പ്പ്, കുണ്ടറ, വാളഞ്ചേരി, രാജാക്കാട് എക്‌സ്റ്റെന്‍ഷന്‍ സെന്ററുകളിലും തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളിലും ജനുവരിയില്‍ ആരംഭിക്കുന്ന ആറുമാസത്തെ ഡിപ്ലോമാ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അപേക്ഷാഫോറവും നിബന്ധനകളും വെബ് സെറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്‌ട്രേഷന്‍ ഫീസായി ട്രെയിനിങ്ങ് സെന്റര്‍ മേധാവിയുടെ പേരില്‍ എടുത്ത 150 രൂപയുടെ ഡി.ഡിയും (പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 100 രൂപ) സഹിതം ഡിസംബര്‍ 22 നകം അതത് ട്രെയിനിംഗ് കേന്ദ്രങ്ങളില്‍ നല്‍കണം.