14 December, 2016 08:38:34 PM
ആയൂര്‍വേദ തെറാപ്പിസ്റ്റ്: ഇന്റര്‍വ്യൂ ഡിസംബര്‍ 16ന്
കോട്ടയം: ഭാരതീയ ചികിത്സാ വകുപ്പ് കോട്ടയം ജില്ലയിലെ നാട്ടകം ഗവ. ആയുര്‍വേദ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആയൂര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയും കേരള ഗവ. അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സും (ഒരു വര്‍ഷം) യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ 16ന് ഉച്ചയ്ക്ക് 1.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2568118