14 December, 2016 08:36:48 PM
പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി അംഗത്വം
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുളള പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി അംഗത്വം സംബന്ധിച്ച് ലഭിച്ചിട്ടുളള അപേക്ഷകളില്‍ തീര്‍പ്പു കല്പിക്കുന്നതിനായി ഡിസംബര്‍ 22, 23 തീയതികളില്‍ കോട്ടയം സിവില്‍ സ്റ്റേഷന്‍ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തുമെന്ന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നുളള അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുക. അദാലത്തില്‍ ഹാജരാക്കേണ്ട രേഖകള്‍ സംബന്ധിച്ച് ബന്ധപ്പെട്ട അപേകര്‍ക്ക് ഇതിനകം അറിയിപ്പ് നല്‍കിയിട്ടുണ്ട്. എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ തന്നെയായിരിക്കണം അദാലത്തില്‍ ഹാജരാക്കേണ്ടത്. കൂടാതെ അദാലത്തില്‍ ഹാജരാക്കുന്ന രേഖകള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജിംഗ് ഡയറക്ടര്‍/മാനേജിംഗ് എഡിറ്റര്‍/ജനറല്‍ മാനേജര്‍/എച്ച്.ആര്‍. വിഭാഗം മാനേജര്‍ എന്നീ തസ്തികകളില്‍ ഏതെങ്കിലും ഒന്നിലോ ഉയര്‍ന്ന തസ്തികകളിലോ ഉളളവര്‍ നല്‍കുന്നതായിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ഒഴികെയുളള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കിയാല്‍ മതിയാകും. ഫോട്ടോ സ്റ്റാമ്പ് വലിപ്പത്തിലുളളതായിരിക്കണം.