14 December, 2016 12:26:26 PM


ദില്ലിയിൽ 3.25 കോടി രൂപയുടെ അസാധു നോട്ടുകൾ പിടികൂടി



ദില്ലി: ദില്ലി കരോൾ ബാഗിലെ​ തക്ഷ്​ ഹോട്ടലിൽ ആദായ നികുതി വകുപ്പും ക്രൈം ബ്രാഞ്ചും സംയുക്​തമായി നടത്തിയ തെരച്ചിലിൽ 3,25 കോടി രൂപയുടെ അസാധു നോട്ട്​ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്​ അഞ്ചുപേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.



പണം മുംബൈ ആസ്​ഥാനമായുള്ള ഹവാല ഏജൻസികളുടേതാണെന്ന്​ ചോദ്യം ചെയ്യലിൽ നിന്ന്​ വ്യക്​തമായി. വിമാനത്താവളത്തിലെ സ്​കാനിങ് മെഷിനിൽ കണ്ടെത്താനാവാത്ത വിധം പാക്ക്​ ചെയ്തവയായിരുന്നു നോട്ടുകൾ. വിദഗ്​ധ​രെ വാടകക്കെടുത്താണ്​ ഇത്തരത്തിൽ പാക്ക്​ ​ചെയ്​തതെന്ന്​ പൊലീസ്​ പറഞ്ഞു. ആദായ നികുതി വകുപ്പ്​ അന്വേഷണം തുടരുകയാണ്.


ചണ്ഡീഗഡില്‍ നിന്നും എൻഫോഴ്​സ്​മെൻറ്​ ഉദ്യോഗസ്​ഥർ 2.8 കോടി രൂപ പിടിച്ചെടുത്തു. 17.74 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും 52 ലക്ഷം രൂപക്ക്​ 100 രൂപ നോട്ടുകളുമാണ്​ ഉണ്ടായിരുന്നത്​. 24 ലക്ഷം രൂപയുടെ പുതിയ നോട്ടുകൾ കൈവശം വച്ച മൂന്നു പേരെ ഗോവയിൽ നിന്ന്​ ഇന്നലെ രാത്രി പൊലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K