13 December, 2016 02:11:38 PM


93 ലക്ഷത്തിന്‍റെ പുതിയ നോട്ട് ; ആര്‍.ബി.ഐ ഉദ്യോഗസ്ഥനുള്‍പ്പടെ 7 പേര്‍ അറസ്റ്റില്‍



ബംഗളൂരു : കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റിൽ അംഗമായ റിസർവ്​ ബാങ്ക്​ ഉദ്യോഗസ്ഥൻ അറസ്​റ്റിൽ. ആർ.ബി.​എെയുടെ സീനിയർ സ്​പെഷ്യൽ അസിസ്​റ്റൻറായ കെ.മൈക്കൽ ആണ്​ അറസ്​റ്റിലായത്​. ഒന്നര കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച റാക്കറ്റിലെ മുഖ്യകണ്ണിയായ മൈക്കൽ സി.ബി.​എെ നടത്തിയ അന്വേഷണത്തിൽ കുടുങ്ങുകയായിരുന്നു.


കര്‍ണാടകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തൊണ്ണൂറ്റി മൂന്ന് ലക്ഷം രൂപയുടെ പുതിയ 2000രൂപ നോട്ടുകള്‍ പിടികൂടി. കമ്മീഷന്‍ വാങ്ങി പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ നല്‍കുന്ന സംഘത്തിലെ ഏഴ് ഇടനിലക്കാരേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.


5.7 കോടിയുടെ പുതിയ നോട്ടുകളുമായി അറസ്​റ്റ്​ ചെയ്യപ്പെട്ട സർക്കാർ എഞ്ചിനിയർ എസ്​.സി ജയചന്ദ്രയുടെ ബന്ധുവാണ്​ അറസ്​റ്റിലായവരിൽ ഒരാൾ. ഇതെ തുടർന്ന്​ പുതിയ നോട്ടുകളുടെ ഉറവിടം സംബന്ധിച്ച്​ സി.ബി.​െഎ നടത്തിയ അന്വേഷണത്തിലാണ്​ ആർ.ബി.​െഎ ഉദ്യോഗസ്ഥൻ അറസ്​റ്റിലായത്​.


നോട്ടുകള്‍ മാറി വാങ്ങാനെന്ന വ്യാജേന സമീപിച്ചാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ പിടികൂടിയത്. അറസ്റ്റിലായവരില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ ബന്ധുവും ഉണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥാര്‍ പറഞ്ഞു. സംഘത്തിന് ബാങ്ക് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K