10 December, 2016 05:31:52 PM
അഖില കേരള ടെക്‌നിക്കല്‍ ഹൈസ്‌കുള്‍ കലോത്സവം
തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യസ വകുപ്പിലെ മുഴുവന്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കുളുകളിലെയും ഐ.എച്ച്.ആര്‍.ഡിയിലെ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കുളുകളിലെയും വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കുന്ന 39-ാമത് അഖില കേരള ടെക്‌നിക്കല്‍ ഹൈസ്‌കുള്‍ കലോത്സവം 2017 ജനുവരി 20,21,22 തീയതികളില്‍ നെടുമങ്ങാട് ടെക്‌നിക്കല്‍ ഹൈസ്‌ക്കുളില്‍ സംഘടിപ്പിക്കുന്നു. സംഘാടകകമ്മിറ്റിയുടെ അവലോകനയോഗം ഡിസംബര്‍ 14 ന് രാവിലെ 11 മണിക്ക് സ്‌കുളില്‍ വച്ച് ചേരും.