09 December, 2016 05:26:14 PM
ഐ.എച്ച്.ആര്‍.ഡി യുടെ ഡി.സി.എ കോഴ്‌സിലേയ്ക്ക് പ്രവേശനം
തിരുവനന്തപുരം : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) ആഭിമുഖ്യത്തില്‍ നടത്തുന്ന ആറുമാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം മേഖലാ കേന്ദ്രത്തിലും പട്ടുവം, മാനന്തവാടി, ചേലക്കര, അടൂര്‍, പയ്യന്നൂര്‍, പീരുമേട്, കോഴിക്കോട്, മാവേലിക്കര, നാട്ടിക, നാദാപുരം, പയ്യപ്പാടി, ഹരിപ്പാട്, പുത്തന്‍വേലിക്കര, കലഞ്ഞൂര്‍ എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലും, വടകര, മാള, കരുനാഗപ്പളളി, കല്യാശ്ശേരി, മറ്റക്കര എന്നീ മോഡല്‍ പോളിടെക്‌നിക്കുകളിലും, കലൂര്‍, പെരിന്തല്‍മണ്ണ, പുതുപ്പളളി, കപ്രാശ്ശേരി, ആലുവ, ചേര്‍ത്തല, മുട്ടട, തൊടുപുഴ, പീരുമേട് എന്നീ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും, തിരൂര്‍, കുണ്ടറ, വളാഞ്ചേരി, ചേര്‍പ്പ്, രാജാക്കാട് എന്നീ എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്ററുകളിലും തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളിലുമാണ് ജനുവരിയില്‍ കോഴ്‌സ് ആരംഭിക്കുന്നത്. പ്രവേശനയോഗ്യത പ്ലസ്ടൂ അപേക്ഷാഫോറവും, പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റില്‍ (www.ihrd.ac.in) നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫോറത്തിന്റെ പകര്‍പ്പ് മുകളില്‍ കൊടുത്തിട്ടുളള ട്രെയിനിംഗ് സെന്ററിന്റെ ഓഫീസുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്‌ട്രേഷന്‍ ഫീസ് 150/- രൂപ ക്യാഷ്/ഡിഡിയും (ബന്ധപ്പെട്ട ട്രെയിനിംഗ് സെന്റര്‍ മേധാവിയുടെ പേരില്‍ എടുത്ത ഡിഡി) (പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗത്തിന് 100/- രൂപ) സഹിതം ട്രെയിനിംഗ് സെന്ററില്‍ ഡിസംബര്‍ 22 ന് മുന്‍പ് സമര്‍പ്പിക്കണം. പി.എന്‍.എക്‌സ്.4747/16