03 December, 2016 12:44:17 PM
എ.ടി.എം കാർഡുകൾ സുരക്ഷിതമാക്കാന്‍ പുതിയ സംവിധാനവുമായി എസ്.ബി.എെ
മുംബൈ: എ.ടി.എം കാർഡുകൾ സുരക്ഷിതമാക്കാൻ എസ്.ബി.എെ പുതിയ സംവിധാനം അവതരിപ്പിച്ചു. എ.ടി.എം കാർഡ് സ്വിച്ച് ഒാൺ/ഒാഫ് എന്നതാണ് പുതിയ സംവിധാനത്തിന്റെ പേര്. ഇൗ പുതിയ സംവിധാനത്തിലുടെ എ.ടി.എം സേവനങ്ങൾ ആക്ടിവേറ്റ് ചെയ്യുകയോ ഡി ആക്ടിവേറ്റ് ചെയ്യുകയോ ചെയ്യാം. എസ്.ബി.എെയുടെ മൊബൈൽ ബാങ്കിങ് ആപ്പായ എസ്.ബി.എെ ക്വുക്കിലൂടെയാണ് ഇത് സാധ്യമാവുക.
ഉദാഹരണത്തിന് ഉപഭോക്താവിന് ആപ്പ് ഉപയോഗിച്ച് എ.ടി.എമ്മിലെ പോയിന്‍റ് ഒാഫ് സെയിൽ സേവനം നിർത്തി വെക്കാം. ഇങ്ങനെ ചെയ്താൽ പിന്നെ ആ കാർഡ് ഉപയോഗിച്ച് കൊണ്ട് വ്യാപര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ കഴിയില്ല. ഇതുപോലെ തന്നെ ഒാൺലൈൻ പേയ്മെൻറ് സംവിധാനവും നിയന്ത്രിക്കാൻ സാധിക്കും. ഇ-കോമേഴ്സ് ഒാപ്ഷൻ ഒാഫാക്കിയാൽ ഒാൺലൈനിലുടെയുള്ള ഇടപാടുകളൊന്നും നടക്കില്ല. എ.ടി.എം ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പുകൾ വൻതോതിൽ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ സുരക്ഷ സംവിധാനവുമായി എസ്.ബി.െഎ രംഗത്തെത്തുന്നത്.
എസ്.ബി.െഎ ക്വുക്ക് ആപ്പ് പ്ലേ സ്റ്റോർ, വിൻഡോസ് സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്െതടുക്കാം. എകദേശം 10 ലക്ഷം ആളുകൾ പുതിയ ആപ്പ് ഉപയോഗിക്കുന്നുണ്ട്.