29 November, 2016 12:19:33 AM


പരിധിയില്ലാത്ത നിക്ഷേപം പിടിക്കപ്പെട്ടാൽ 85 ശതമാനം നികുതി



ദില്ലി: നോട്ട് പിന്‍വലിക്കലിന് ശേഷം പരിധിയില്ലാത്ത നിക്ഷേപം (രണ്ടര ലക്ഷത്തിന്​ മുകളിൽ) നടക്കുകയാണെങ്കിൽ അക്കാര്യം വെളിപ്പെടുത്തി 50 ശതമാനം തുക നികുതി ഒടുക്കി ബാക്കി പണം സ്വന്തമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. നികുതിയും പിഴയും സര്‍ച്ചാര്‍ജും ഉള്‍പ്പെടെയാണിത്. എന്നാൽ പരിധിയില്ലാത്ത നിക്ഷേപം വെളിപ്പെടുത്താതെ പിടിക്കപ്പെട്ടാല്‍ തുകയുടെ 85 ശതമാനവും നഷ്ടമാകും. അതായത്​ നികുതിയോടൊപ്പം തുകയുടെ 60 ശതമാനം പിഴയായും അടക്കേണ്ടിവരും.


കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ച ആദായ നികുതി നിയമ ഭേദഗതി ബില്ലിലാണ് പുതിയ നിര്‍ദേശങ്ങള്‍ ശിപാർശ ചെയ്​തിരിക്കുന്നത്​. പുതിയ നിയമ ഭേദഗതി പ്രകാരം വെളിപ്പെടുത്തുന്ന തുകയുടെ 25 ശതമാനം നാലു വര്‍ഷത്തേക്ക് സര്‍ക്കാരിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന സ്‌കീമായ 'പ്രധാൻമന്ത്രി ഗരീബ്​ കല്യാൺ യോജന' യിലേക്ക്​ പലിശയില്ലാതെ നിക്ഷേപിക്കുകയും വേണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K