14 January, 2016 12:42:24 PM
എണ്ണവിലയില്‍ വന്‍ ഇടിവ് : വില 30 ഡോളറിലും താഴെ
സിംഗപ്പൂര്‍: ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ബാരലിന് 30 ഡോളറില്‍ താഴെയെത്തി 29.96 ഡോളറായി. പിന്നീട് 30.22 ഡോളറിലേക്ക് ഉയര്‍ന്നു. 2004 ഏപ്രിലിനു ശേഷം ആദ്യമായാണ് വില ഇത്രയധികം ഇടിയുന്നത്. കഴിഞ്ഞ 15 മാസത്തിനുള്ളില്‍ എണ്ണവിലയില്‍ 70 ശതമാനത്തോളം എണ്ണവില ഇടിഞ്ഞിട്ടുണ്ട്.
എണ്ണവില ബാരലിന് 15 ഡോളര്‍ വരെ താഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് റഷ്യന്‍ ധനമന്ത്രി അലക്‌സി യുല്യൂകയെവ് പറഞ്ഞു. ഈ പ്രവണത ഏറെക്കാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.