27 November, 2016 09:45:05 PM


വിജയ് മല്യയുടെ സ്വകാര്യ ആഡംബര ജെറ്റ് വിമാനം വീണ്ടും ലേലം ചെയ്യുന്നു



മുംബൈ: വിവാദ വ്യവസായി വിജയ് മല്യയുടെ സ്വകാര്യ ആഡംബര ജെറ്റ് വിമാനം സേവനനികുതി വകുപ്പ് ലേലത്തിന് വെക്കുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായാണ് ഇ-ലേലം നടക്കുന്നത്. നേരത്തെ രണ്ടുതവണ 152 കോടി അടിസ്ഥാന വിലയായി ലേലം നിശ്ചയിച്ചിരുന്നെങ്കിലും വാങ്ങാനാരുമെത്തിയിരുന്നില്ല. ഇതോടെ അടിസ്ഥാനവില പുനര്‍നിശ്ചയിക്കാന്‍ ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. വില്‍പനയെ ബാധിക്കുമെന്നതിനാല്‍ പുതിയ അടിസ്ഥാനവില സേവനനികുതി വകുപ്പ് പുറത്തുവിട്ടില്ല.


ആദ്യ ലേലത്തില്‍ 1.9 കോടിയും രണ്ടാം ലേലത്തില്‍ 27 കോടിയും മാത്രമായിരുന്നു ഉയര്‍ന്ന വിളിയുണ്ടായത്. ലേലത്തെകുറിച്ച് അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ പരസ്യം കൊടുത്തിട്ടുണ്ടെന്നും ഇത്തവണ വിവിധരാജ്യങ്ങളില്‍നിന്നും കൂടുതല്‍ പങ്കാളിത്തമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും വകുപ്പ് പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. മല്യയില്‍നിന്ന് ലഭിക്കാനുള്ള 535 കോടി രൂപ സ്വത്തുക്കള്‍ ലേലം ചെയ്യുന്നതുവഴി കണ്ടത്തൊനാവുമെന്നാണ് സേവനനികുതി വകുപ്പ് പ്രതീക്ഷിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K