24 November, 2016 03:46:37 PM
രൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞ നിരക്കിലെത്തുമെന്ന് സാമ്പത്തിക വിദഗ്ധർ
മുംബൈ: 2013ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് രൂപ എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 70 രൂപ വരെ എത്തുമെന്നും പ്രവചനങ്ങളുണ്ട്. വിവിധ നടപടികളാണ്രൂപയുടെ മൂല്യം തകരുന്നതിലേക്ക് നയിച്ചത്. നവംബർ 8ന് ശേഷം രൂപയുടെ മൂല്യം എതാണ്ട് മൂന്ന് ശതമാനമാണ് കുറഞ്ഞത്.
അതേസമയം, ഡോണൾഡ് ട്രംപിെൻറ വിജയത്തിന് ശേഷം ഡോളറിന്‍റെ മൂല്യം മറ്റ് ലോക കറൻസികളുമായി താരതമ്യം ചെയ്യുേമ്പാൾ ഉയരുകയാണ്. ട്രംപ് ഇൻഫ്രാസ്ട്രക്ച്ചർ മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ അമേരിക്കയിലെ നികുതി നിരക്കുകളിൽ മാറ്റം വരുത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അമേരിക്കയിലെ ഡൗജോൺസ് സൂചിക മികച്ച നിലവാരത്തിലാണ് കുറച്ച് ദിവസങ്ങളായി വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്. അമേരിക്കൻ ദേശീയ ബാങ്ക് ഡിസംബറിൽ പലിശനിരക്കുകളിൽ വർധന വരുത്താനുള്ള സാധ്യതയും നിലനിൽക്കുന്നു.