24 November, 2016 10:49:20 AM


ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം ഇടിയുന്നു; ഡോളറിനെതിരെ മൂല്യം 68.83 രൂപ


മുംബൈ: ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം ഇടിയുന്നു. ഡോളറിനെതിരെ 27 പൈസ കുറഞ്ഞ്​ 68.83 രൂപയായി. ആഗോള വിപണികളിലെല്ലാം ഡോളർ വൻ മുന്നേറ്റമാണ്​ നടത്തുന്നത്​. ഇതിനൊടപ്പം ഇന്ത്യൻ ഒാഹരി വിപണിയിലെ സംഭവ വികാസങ്ങളും രൂപയുടെ മുല്യമിടിയുന്നതിലേക്ക്​ നയിച്ചു എന്നാണ്​ സൂചന.

ബുധനാഴ്​ച ഡോളറിനെതിരെ 68.56 എന്ന നിലവാരത്തിലാണ്​ ​ക്ലോസ്​ ചെയ്​തത്​. ഇന്ത്യൻ ഒാഹരി വിപണികളും ഇന്ന്​ നഷ്​ടത്തിൽ തന്നെയാണ്​ വ്യാപാരം ആരംഭിച്ചത്​. സെൻസെക്​സ്​ 150 പോയിന്‍റ്​ നഷ്​ടം രേഖപ്പെടുത്തി. രൂപയുടെ മൂല്യം ഡോളറിനെതിരെ ഏറ്റവും താഴ്​ന്ന നിലയിൽ എത്തിയത്​ 2013 ആഗ്​സറ്റിലായിരുന്നു. അന്ന്​ 68.85 രൂപയായിരുന്നു രൂപയുടെ വിനിമയ മൂല്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K