21 November, 2016 10:07:23 PM
വിവാഹ ആവശ്യത്തിന് പണം പിന്‍വലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു
ദില്ലി : വിവാഹ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് ഒാഫ് ഇന്ത്യ പുറപ്പെടുവിച്ചു. പിന്‍വലിക്കുന്ന പണം ആര്‍ക്ക് കൈമാറുന്നുവെന്ന് വ്യക്തമാക്കുകയും പണം സ്വീകരിക്കുന്ന വ്യക്തിക്ക് ബാങ്ക് അക്കൗണ്ടില്ലെന്ന് ബോധ്യപ്പെടുത്തുകയും വേണം. ഇതിനായി പ്രത്യേക ഫോമില്‍ അപേക്ഷ നല്‍കുകയും വേണം. അടുത്ത മാസം 30ന് മുന്‍പുള്ള വിവാഹങ്ങള്‍ക്ക് മാത്രമാണ് ഇളവെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
വിവാഹ ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നു 2.5 ലക്ഷം രൂപ പിന്‍വലിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ ശേഷം നവംബര്‍ 18 വരെ രാജ്യത്ത് 5.44 ലക്ഷം കോടി രൂപ മൂല്യമുള്ള പഴയ നോട്ടുകള്‍ വിവിധ ബാങ്കുകള്‍ വഴി ജനങ്ങള്‍ മാറ്റി വാങ്ങിയെന്നും റിസര്‍വ് ബാങ്ക് ഒാഫ് ഇന്ത്യ അറിയിച്ചു.