19 November, 2016 11:43:57 AM
നോട്ട് മാറ്റം ഇന്ന് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രം
ദില്ലി: ഇന്ന് ബാങ്കുകളില്‍ അസാധു നോട്ടുകൾ മാറുന്നതിന് നിയന്ത്രണമുണ്ട്. മുതിർന്ന പൗരൻമാർക്ക് മാത്രമെ ഇന്ന് പഴയ നോട്ട് മാറ്റി പുതിയത് വാങ്ങാനാവു. എന്നാല്‍ നോട്ട് മാറല്‍ ഒഴികെയുള്ള മറ്റെല്ലാ ബാങ്ക് ഇടപാടുകളും മുതിര്‍ന്ന പൗരന്‍മാര്‍ക്കല്ലാത്തവര്‍ക്കും നടത്താം. ഇന്ന് മാത്രമാണ് നോട്ടുകൾ മാറുന്നതിന് നിയന്ത്രണമെന്നും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷൻ അധ്യക്ഷന്‍ രജിവ് ഋഷി വ്യക്തമാക്കി.
പൊതു, സ്വകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ തുടങ്ങിയവയ്ക്കെല്ലാം നിയന്ത്രണം ബാധകമാണ്. ബാങ്കുകള്‍ ശനിയാഴ്ച പതിവുപോലെ പ്രവര്‍ത്തിക്കും.
മുടങ്ങിക്കിടക്കുന്ന മറ്റുജോലികള്‍ തീര്‍ക്കാനുള്ളതുകൊണ്ടാണ് ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അസാധു നോട്ടുകൾ മാറ്റുന്നതിന് നിയന്ത്രണം കൊണ്ട് വന്നതോടെ ബാങ്കുകളിലെ തിരക്ക് 40 ശതമാനം കുറഞ്ഞുവെന്നും അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്