15 November, 2016 12:56:02 PM


സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക് ; ബുധനാഴ്​ച അടച്ചിടും



തിരുവന്തപുരം: അസാധുവായ നോട്ടുകള്‍ സ്വീകരിക്കാന്‍  അനുമതി നിഷേധിച്ചതോടെ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്. ആർ.ബി.ഐ തീരുമാനത്തിനെതിരെ ബുധനാഴ്​ച സഹകരണ ബാങ്കുകള്‍ അടച്ചിട്ട് പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ലോൺ അടവ് ഉള്‍പ്പടെ ഒരു ഇടപാടും നടക്കുന്നില്ല.


ജില്ലാ സഹകരണ ബാങ്കുകളിലെ നിലവിലുള്ള ഇടപാടുകാര്‍ക്ക് അവരവരുടെ അക്കൌണ്ടുകളില്‍നിന്ന് നവംബര്‍ 24വരെ ഒരാഴ്ച 24,000 രൂപവരെ വീതം പിന്‍വലിക്കാന്‍ മാത്രമാണ് അനുമതി. സാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകളുടെ കൈമാറ്റത്തിനോ നിക്ഷേപം സ്വീകരിക്കാനോ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K