14 November, 2016 07:40:47 PM


നോട്ട് മാറ്റി നല്‍കാൻ സഹകരണ ബാങ്കുകള്‍ക്ക് അനുമതിയില്ല - റിസർവ് ബാങ്ക്



തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകൾക്ക് പഴയ നോട്ടുകൾ മാറ്റി നൽകാൻ അനുമതിയില്ല. പഴയ നോട്ടുകൾ നിക്ഷേപമായി സ്വകരിക്കാനും കഴിയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. അസാധുവായ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാന്‍ സഹകരണ ബാങ്കുകളെ അനുവദിക്കണമെന്ന ആവശ്യം തള്ളിയാണ് റിസര്‍വ് ബാങ്ക് നിലപാട് കടുപ്പിച്ചത്. 


നേരത്തെ കേരളത്തിന്റെ ആവശ്യം പരിഗണിച്ച് ജില്ലാ സഹകരണബാങ്കുകള്‍ക്ക് അസാധുവായ പണം സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് മൂന്ന് ദിവസം സമയം അനുവദിച്ചിരുന്നു. അതേസമയം സഹകരണബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് ആഴ്ചയിൽ 24000 രൂപ പിൻവലിക്കാം. ജില്ലാ ബാങ്കുകൾക്ക് മറ്റു ബാങ്കുകളിൽനിന്ന് എത്ര പണവും പിൻവലിക്കാം. എല്ലാ ബാങ്കുകൾക്കും ഇതു സംബന്ധിച്ച് റിസർവ് ബാങ്ക് സർക്കുലർ അയച്ചിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K