17 November, 2026 08:07:24 PM


പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; കൊടുങ്ങല്ലൂരിൽ ദമ്പതികൾ അറസ്റ്റിൽ



തൃശൂർ: തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ദമ്പതികൾ അറസ്റ്റിൽ. അഴീക്കോട് സ്വദേശി മുഹ്സിൻ, ഭാര്യ ധനലക്ഷ്മി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ കൊടുങ്ങല്ലൂരിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ ഐഡി ഉപയോഗിച്ച് പരിചയപ്പെട്ട പ്രതികൾ കുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും, ദൃശ്യങ്ങളും കൈക്കലാക്കുകയായിരുന്നു. തുടർന്ന് പീഡനശ്രമം നടത്തുകയും ചെയ്തുവെന്നാണ് കേസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929