31 October, 2026 06:50:07 PM


കുമാരനല്ലൂരിലെ കള്ള് ഷാപ്പിൽ ഗുണ്ടാ വിളയാട്ടം: 3 പേർക്ക് കത്തികുത്തിൽ പരിക്ക്; 2 പേർ അറസ്റ്റിൽ



കുമാരനല്ലൂരിലെ കള്ള് ഷാപ്പിൽ ഗുണ്ടാ വിളയാട്ടം: 3 പേർക്ക് കത്തികുത്തിൽ പരിക്ക്; പ്രതികള്‍ കസ്റ്റഡിയില്‍

കോട്ടയം: കുമാരനല്ലൂരിലെ കള്ള് ഷാപ്പിൽ ഗുണ്ടാവിളയാട്ടം. സംഘർത്തിൽ മൂന്നുപേർക്ക് പരിക്ക്. രണ്ടുപേർ കസ്റ്റഡിയില്‍. കോട്ടയം കുമാരനല്ലൂർ വലിയാലിൻചുവട്ടിലെ കള്ള് ഷാപ്പിൽ ഇന്ന് വൈകിട്ട് 4.45 മണിയോടെ ആയിരുന്നു സംഭവം. മർദനത്തിലും കത്തികുത്തിലും പരിക്കേറ്റ ഷാപ്പ് ജീവനക്കാരായ പള്ളിക്കത്തോട് എൺപറയിൽ എ.എൻ. ബിനീഷ് (48), കാഞ്ഞിരം അറുനൂറ്റിമംഗലം വീട്ടിൽ കെ. എസ്. രാജേഷ് (52),  ഷാപ്പിലെത്തിയ വില്ലുന്നി ആണ്ടുവാലിമറ്റം അഖിൽ (36) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം സ്ഥലം വിട്ട മുടിയൂർക്കര സ്വദേശി പ്രദീപ്, സംക്രാന്തി സ്വദേശി ഷൈമോൻ എന്നിവരെ തൊട്ടു പിന്നാലെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു.

ഷാപ്പിലെത്തിയ പ്രദീപും ഷൈമോനും ജീവനക്കാരോട് പണം ആവശ്യപ്പെടുകയും വിൽപനയ്ക്ക് വെച്ചിരിക്കുന്ന കള്ള് അനുവാദമില്ലാതെ എടുത്തു കുടിക്കുകയും ചെയ്തു. തുടർന്ന് അടുക്കളയിലേക്ക് തള്ളി കയറിയത് തടഞ്ഞ ബീമോനെ ഇരുവരും ചേർന്നു മർദിക്കുകയായിരുന്നു. തടയാനെത്തിയ രാജേഷ്, അഖിൽ എന്നിവരെ കത്തി ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. 

അക്രമം അഴിച്ചു വിട്ട ഇരുവരും മേശവലിപ്പ് തുറന്ന് പണം കൈക്കലാക്കുകയും കള്ളുകുപ്പികൾ എറിഞ്ഞുടയ്ക്കുകയും ചെയ്തു. അറസ്റ്റിലായ ഇരുവരേയും ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇരുവരും വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K