20 October, 2026 10:11:58 AM
കൊട്ടാരക്കരയിൽ അയപ്പഭക്തരെ മദ്യപസംഘം ആക്രമിച്ചു; നാല് പേര്‍ പിടിയില്‍

കൊല്ലം: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടക കുടുംബത്തിന് നേരെ കൊട്ടാരക്കരയിൽ വച്ച് നാലംഗ സംഘത്തിന്റെ അതിക്രമം. കാക്കത്താനം സ്വദേശിയായ ശരത് കുമാറിനും കൈക്കുഞ്ഞ് ഉൾപ്പെടെയുള്ള എട്ടംഗ കുടുംബത്തിനും നേരെയാണ് ഇന്നലെ രാത്രി അക്രമം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പോലീസ് തന്നെ കസ്റ്റഡിയിലെടുത്തു. ശരതും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ പ്രതികളുടെ വാഹനം വന്നിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വാഹനാപകടം ചോദ്യം ചെയ്തതോടെ, കടുത്ത മദ്യലഹരിയിലായിരുന്ന പ്രതികൾ അക്രമാസക്തരാവുകയും കുടുംബത്തെ ആക്രമിക്കുകയുമായിരുന്നു. ഇത് കണ്ട് വാഹനം നിർത്തി ഇടപെടാൻ ശ്രമിച്ച പിക്കപ്പ് വാൻ യാത്രക്കാർക്ക് നേരെയും സംഘം ആക്രമണം അഴിച്ചുവിട്ടു. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.





