08 November, 2026 07:29:02 PM
മറയൂരില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് ഭാര്യയെ വെട്ടി; ഭര്‍ത്താവ് അറസ്റ്റിൽ

ഇടുക്കി: ഇടുക്കി മറയൂരില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ചു. മറയൂര്‍ സ്വദേശി ഭാഗ്യലക്ഷ്മിക്കാണ് വെട്ടേറ്റത്. ഭര്‍ത്താവ് ശിവാനന്ദനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം. കുടുംബതര്‍ക്കത്തെ തുടര്‍ന്നാണ് ഭാഗ്യലക്ഷ്മിയും ശിവാനന്ദനും പോലീസ് സ്റ്റേഷനിലെത്തിയത്.
പിന്നീട് പോലീസ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ തര്‍ക്കം പരിഹരിച്ചു. ശേഷം തിരിച്ചിറങ്ങുമ്പോഴാണ് സ്റ്റേഷന്റെ മുറ്റത്ത് വെച്ച് ഭാഗ്യലക്ഷ്മിയെ ശിവാനന്ദന്‍ വാക്കത്തി കൊണ്ട് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാഗ്യലക്ഷ്മിയെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ശിവാനന്ദനെതിരെ വധശ്രമത്തിന് കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം ഭാഗ്യലക്ഷ്മിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.




