04 November, 2026 11:00:00 AM


വിവാഹ വാഗ്ദാനം നൽകി യുവാവിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെന്ന് പരാതി; യുവതിക്കെതിരെ കേസ്



കോഴിക്കോട്: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി യുവാവിൽ നിന്ന് 20 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത തിരുവനന്തപുരം സ്വദേശിനിക്കെതിരെ കേസ്. തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച്.എം. ഹൈമയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പൊലീസ് നടപടി. 20,81,450 രൂപയാണ് യുവതി വിവിധ ഘട്ടങ്ങളിലായി തട്ടിയെടുത്തത്. സോഷ്യൽ മീഡിയയിലൂടെയാണ് യുവാവും ഹൈമയും തമ്മിൽ പരിചയപ്പെടുന്നത്. തുടർന്ന് യുവാവിനെ പ്രണയം നടിച്ചു വിശ്വസിപ്പിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയുമായിരുന്നു. ഇതിനുശേഷമാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പല തവണകളായി 20 ലക്ഷത്തിൽപരം രൂപ കൈക്കലാക്കിയത്. എന്നാൽ പണം തട്ടിയ യുവതി നിലവിൽ വിവാഹിതയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. യുവാവ് നൽകിയ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954