08 November, 2026 11:25:39 AM
കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു; ബസും ഡ്രൈവറും കസ്റ്റഡിയിൽ

കൊച്ചി: കൊച്ചിയില്‍ ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ട് സ്വകാര്യബസ്. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. പരിക്കേറ്റ സിപിഒ ശ്രീദത്ത് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ 'മഹാത്മ' ബസും ബസ് ഓടിച്ച ഡ്രൈവര്‍ കാക്കനാട് സ്വദേശി അനീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മേനക ഭാഗത്ത് നിന്നും അമിതവേഗതയില്‍ അശ്രദ്ധമായി ഓടിച്ചെത്തിയ ബസ് ബാനര്‍ജി റോഡിലേക്ക് തിരിയവെയാണ് പൊലീസുകാരനെ ഇടിച്ചിട്ടത്.
കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ കഴിഞ്ഞദിവസവും ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്തുതരം ഡ്രൈവിംഗ് ആണിതെന്ന് ചോദിച്ച കോടതി അപകടകരമായ രീതിയിലും അമിത വേഗത്തിലും സഞ്ചരിക്കുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും നിര്‍ദേശിച്ചിരുന്നു. വിഷയത്തില്‍ കൊച്ചി കൊച്ചി കോര്‍പ്പറേഷന് അന്ത്യശാസനം നല്‍കിയ കോടതി നടപടി എടുത്തില്ലെങ്കില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും താക്കീത് നല്‍കിയിരുന്നു.




