14 November, 2026 09:57:42 AM
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്കു നേരെ ലൈംഗികാതിക്രമം; ഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: ആശുപത്രിയിൽ പിജി വിദ്യാർത്ഥിനിയായ യുവ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം. തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. യുവഡോക്ടറെ കടന്നുപിടിക്കാൻ ശ്രമിച്ച സീനിയർ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രി കുമാരപുരത്തെ വീട്ടിൽ നിന്നാണ് ഡോ. വിനുവിനെ കസ്റ്റഡിയിൽ എടുത്തത്.. ആശുപത്രിയിലെ സീനിയർ ഡോക്ടറായ ഡോ. വിനുവിനെതിരെയാണ് പൊലീസ് നടപടി.വിനുവിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടിയും ഇന്നുണ്ടാകും.
കൺസൾട്ടിങ് റൂമിൽ പഠനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് സീനിയർ ഡോക്ടർ യുവ ഡോക്ടറോട് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ഡോക്ടറുടെ അതിക്രമശ്രമത്തെ ചെറുത്ത യുവതി മുറിയിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ മറ്റ് ഡോക്ടർമാരോട് വിവരം പറഞ്ഞു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.




