കൊച്ചി : രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിച്ചുകയറി. എന്നാല്‍ പോയ വാരത്തില്‍ റബ്ബറിന്‍റെ വിലയില്‍ വീണ്ടും തകര്‍ച്ചയാണുണ്ടായത്. കുരുമുളക്, വെളിച്ചെണ്ണ, കൊപ്രാ എന്നിവയ്ക്ക് വില ഉയര്‍ന്നു. മഞ്ഞളിന് വില കുറഞ്ഞു. വറ്റല്‍ മുളക്, ജാതിക്ക, അരി, ഗ്രാമ്പു, കച്ചോലം വിലയില്‍ മാറ്റമുണ്ടായില്ല.
സ്വര്‍ണവില പവന് 18,840ല്‍ നിന്ന് 19,520രൂപയായിട്ടാണ് ഉയര്‍ന്നത്. ആഭ്യന്തരവിപണിയില്‍ മുംബൈ ബുള്ളിയന്‍ സ്വര്‍ണം പവന് 680 രുപയാണ് ഉയര്‍ത്തിയത്. വെളിച്ചെണ്ണവില ക്വിന്‍റലിന് 200 രൂപയും കൊപ്ര ക്വിന്‍റലിന് 100 രൂപയും കുറഞ്ഞു. അതേസമയം റബ്ബര്‍ കിലോയ്ക്ക് 21 രൂപ വിലകുറഞ്ഞാണു പോയ വാരാന്ത്യം വ്യാപാരം നടന്നത്. രാജ്യാന്തരവിപണിയില്‍ റബറിന്റെ വിലയിടിഞ്ഞതോടെ ഇവിടെ അവധി കച്ചവടക്കാര്‍ വിലകുറച്ചു. ആര്‍.എസ്.എസ്. നാല് 102 രൂപയില്‍ തുടര്‍ന്നത് വാരാന്ത്യം വില വീണ്ടും കുറച്ച് കിലോക്ക് 99. 50 രൂപയില്‍ കച്ചവടം നിര്‍ത്തി. രാജ്യാന്തര വിപണിയില്‍ ടോക്കിയോ മാര്‍ക്കറ്റില്‍ ആര്‍.എസ്.എസ്. നാല് കിലോക്ക് 75 രൂപയും ബാങ്കോക്കില്‍ 77 രൂപയും ചൈനയില്‍ 85 രൂപയുമായി വിലകുറഞ്ഞതിന്‍റെ ചുവട് പിടിച്ചാണ് അവധികച്ചവടക്കാര്‍ ആഭ്യന്തരവിപണിയില്‍ റബര്‍ വില 100ല്‍ താഴെയെത്തിച്ചത്. വാരാന്ത്യവില - റബര്‍ ഐ.എസ്.എസ്. ക്വിന്റലിന് 9,200-9,500 ആര്‍.എസ്.എസ്. നാല് 9,950 രൂപ.
കുരുമുളക് വില ഉത്തരേന്ത്യന്‍ ഡിമാന്‍റില്‍ കുരുമുളക് ക്വിന്റലിന് 700 രൂപ വീതം വില ഉയര്‍ന്നാണു വിപണി അടച്ചത്. രാജ്യാന്തരവിപണിയില്‍ കുരുമുളക് ഉല്‍പാദക രാജ്യങ്ങളില്‍ ഉയര്‍ന്ന നിരക്ക് ഇന്ത്യയിലെ കയറ്റുമതിക്കാരാണ് രേഖപ്പെടുത്തിയത്. കുരുമുളക് ടണ്ണിന് 10,800 ഡോളറാണു വില നിശ്‌ചയിച്ചത്. മറ്റ് ഉല്‍പാദകരാജ്യങ്ങള്‍ പതിനായിരം ഡോളറില്‍ താഴെയാണ് വില രേഖപ്പെടുത്തിയത്. വാരാന്ത്യവില - കുരുമുളക് അണ്‍ഗാര്‍ബിള്‍ഡ് ക്വിന്റലിന് 63,200, ഗാര്‍ബിള്‍ഡ് മുളക് 66,200 രൂപ, അവധി വ്യാപാര വില ജനുവരി 67,500, ഫെബ്രുവരി 60,500, മാര്‍ച്ച് 58,000 രൂപ,
കഴിഞ്ഞ ആഴ്‌ചയില്‍ പഞ്ചസാര ക്വിന്റലിന് 1,001 രൂപ വിലകൂടി. വാരാന്ത്യവില ക്വിന്റലിന് 3,350 രൂപയായിരുന്നു, മഞ്ഞള്‍ ക്വിന്റലിന് 200 രൂപവിലകൂടി. 11,300 രൂപയായിരുന്നു വാരാന്ത്യവില. തണുപ്പ്‌കൂടിയതോടെ പൊടിതേയിലക്ക് വിലകൂടിയാണ് കൊച്ചിയില്‍ കഴിഞ്ഞവാരം ലേലം നടന്നത്. ചുക്ക് വിലയില്‍ മാറ്റമില്ല. മീഡിയം ചുക്ക് ക്വിന്റലിന് 17,500, ബെസ്‌റ്റ് ചുക്ക് 19,000 രൂപ, അടക്ക ഒന്നാംതരം 22,500, രണ്ടാംതരം 26,500 രൂപ എന്നിങ്ങനെയായിരുന്നു വില.
വെളിച്ചെണ്ണ ക്വിന്‍റലിന് മില്ലിംഗ് - 9,400, തയാര്‍ - 8,800 രൂപ, കൊപ്ര - 6,010 / 6,100 രൂപ, ജാതിക്ക തൊണ്ടന്‍ - 230, തൊണ്ടില്ലാത്തത് - 440, ജാതിപത്രി ചുവപ്പ് - 650, മഞ്ഞ - 925, പിണ്ണാക്ക് എക്‌സ്‌പെല്ലര്‍ - 2,100, റോട്ടറി - 2,400 രൂപ, നാടന്‍ ഗ്രാമ്പു - 760, കച്ചോലം - 1,400 രൂപ, വറ്റല്‍മുളക് ഒന്നാം തരം ക്വിന്റലിന് - 15,500, രണ്ടാംതരം - 13,700 രൂപ, പച്ചരി ക്വിന്റലിന് - 2,300/2,600, പുഴുക്കലരി ജയ - 2,650/2,850 രൂപ എന്നിങ്ങനെയായിരുന്നു വാരാന്ത്യവില.