11 January, 2016 09:03:12 PM


ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഇടിഞ്ഞു



ദില്ലി:  ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഇടിഞ്ഞു. രണ്ട് ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ചൈനയിലെ സാമ്പത്തിക പ്രതിസന്ധി എണ്ണയുടെ ഉപഭോഗം കുറയ്ക്കുമെന്ന് ആശങ്കയാണ് വീണ്ടും വില കുറയാന്‍ കാരണം. ലോകത്ത് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ചൈന.


ചൈന എണ്ണ ഇറക്കുമതിയില്‍  കുറവു വരുത്തിയാല്‍ വീണ്ടും വില ഇടിയും. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 20 ഡോളറില്‍ എത്തുമെന്നാണ് രാജ്യാന്തര ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാച്ചിന്റെ വിലയിരുത്തല്‍. ബാരലിന് 2179 രൂപയാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില. 159 ലിറ്ററാണ് ഒരു ബാരല്‍. ലിറ്ററിന് നിലവിലെ നിരക്കില്‍ 12 രൂപ മാത്രം.


എന്നാല്‍ ആഗോള വിലയ്ക്ക് അനുസരിച്ച് ഇന്ത്യയിലെ ഇന്ധനവിലയില്‍ മാറ്റം വരുന്നില്ല. 2014 ജൂലൈയ്ക്ക് ശേഷം പെട്രോള്‍ വില 21 തവണയും ഡീസല്‍ വില 17 തവണയും എണ്ണക്കമ്പനികള്‍ കുറച്ചിരുന്നു. എന്നാല്‍ ഓരോ തവണയും എക്‌സൈസ് തീരുവ കൂട്ടി വിലക്കുറവിന്‍റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ വിമുഖത പ്രകടിപ്പിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K