28 September, 2026 04:19:25 PM
സ്വകാര്യ വാഹനത്തിലെ കെ.എം ഷാജിയുടെ ഔദ്യോഗിക യാത്ര; മോട്ടോർ വാഹന കമ്മീഷണർക്ക് പരാതി

തിരുവനന്തപുരം: സ്വകാര്യ വാഹനത്തിലെ കെ.എം ഷാജിയുടെ ഔദ്യോഗിക യാത്രയിൽ മോട്ടോർ വാഹന കമ്മീഷണർക്ക് പരാതി. സെപ്റ്റംബർ 23 ന് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഇനിയും നടപടി എടുത്തില്ല. സ്വകാര്യ റേഞ്ച് റോവർ വാഹനത്തിൽ കേരള സ്റ്റേറ്റ് ബോർഡും, സർക്കാർ ചിഹ്നങ്ങളും വെച്ച് മന്ത്രി ഉപയോഗിച്ചതിന് എതിരെയാണ് പരാതി. മോട്ടോർ വാഹന നിയമത്തിൻ്റെ ഗുരുതരമായ ലംഘനം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പരിശോധന നടത്തി കുറ്റങ്ങൾ കണ്ടെത്തിയാൽ ആഡംബര വാഹനം പിടിച്ചെടുക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്. പരാതി നൽകിയത് അഡ്വ. അതുൽ ടോമാണ്.കേരള വാർത്തകൾ






