09 November, 2016 02:53:50 PM
എസ്ബിഐയ്ക്ക് വ്യാഴാഴ്ച കൂടുതല്‍ കൗണ്ടര്‍; സിഡിഎം പ്രവര്‍ത്തനം നിയന്ത്രിക്കും
തിരുവനന്തപുരം: 1000, 500 നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ വ്യാഴാഴ്ച ബാങ്കുകളില്‍ കൂടുതല്‍ താല്‍ക്കാലിക കൗണ്ടര്‍ ആരംഭിക്കാന്‍ എസ്ബിഐ തീരുമാനിച്ചു. ഒരു ദിവസത്തെ അവധിക്കു ശേഷം ബാങ്കുകള്‍ തുറക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കാനാണ് നടപടി. പ്രധാന ശാഖകളിലെല്ലാം കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും.
അതേസമയം, മൂന്നു ദിവസം എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന് ചില സ്വകാര്യ ബാങ്കുകള്‍ വിവിധ ബ്രാഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കി. ക്യാഷ് ഡിപ്പോസിറ്റ് മെഷിനുകളുടെ പ്രവര്‍ത്തനവും നിയന്ത്രിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ബാങ്കുകള്‍ വഴി നേരിട്ട് ഇടപാട് നടത്താനാണ് നിര്‍ദേശം. പഴയ നോട്ടുകള്‍ മാറാന്‍ പ്രത്യേക ഫോം പൂരിപ്പിച്ചശേഷം ആധാര്‍, ഇലക്ഷന്‍ ഐഡി, പാന്‍കാര്‍ഡ് പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, തൊഴിലുറപ്പു കാര്‍ഡ് എന്നിവയും സ്വീകരിക്കും.