22 September, 2026 07:34:05 PM


മലപ്പുറത്തെ മഴവെള്ളപ്പാച്ചിൽ; കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി



മലപ്പുറം: നിലമ്പൂര്‍ ടി.കെ നഗറിലെ കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട സജിതയുടെ മൃതദേഹവും കണ്ടെത്തി. പൊട്ടിക്കല്ല് മുതൽ കോട്ടപ്പുഴ പാലം വരെയുള്ള ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം ആറായി. ഞായറാഴ്ച വൈകിട്ട് പുഴയിൽ തുണി അലക്കുന്നതിനിടെയാണ് മലവെള്ളപാച്ചിലിൽ സജിത ഉൾപ്പെടെ ആറു പേരെ കാണാതായത്. അപകടം ഉണ്ടായ ദിവസം രാത്രിയിൽ രണ്ടുപേരുടെ മൃതദേഹവും, ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിൽ മൂന്നുപേരുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ടി.കെ നഗർ സ്വദേശിനിയായ സജിതയുടെ പോസ്റ്റുമോർട്ടം നടപടികൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ നടക്കും. മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം നൽകുന്ന കാര്യത്തിൽ നാളെ നടക്കുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനം ഉണ്ടാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307