27 November, 2026 09:53:41 AM


കൊടിക്കുന്നിൽ സുരേഷിന്റെ ഫ്ലക്‌സ് ബോർഡ് നശിപ്പിച്ചു; മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി



ആലപ്പുഴ: കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഫ്ലക്‌സ് ബോര്‍ഡ് നശിപ്പിച്ച മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി. കെ സി വേണുഗോപാല്‍ അനുകൂലിയായ തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമലയെയാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പുറത്താക്കിയത്. ഫ്ലക്‌സ് ബോര്‍ഡ് എടുത്ത് കളയുന്നത് സിസിടിവിവില്‍ പതിഞ്ഞിരുന്നു. ബിനുവിനെതിരെ കുറത്തികാട് പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് പദ്ധതികള്‍ക്കായി പ്രാദേശിക ഫണ്ടില്‍ നിന്നും പണം അനുവദിച്ചതിന് അഭിവാദ്യമര്‍പ്പിച്ചായിരുന്നു ഫ്ലക്‌സ്. ഐഎന്‍ടിയുസി സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡ് ആണ് നശിപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941