23 November, 2026 07:45:25 PM
ചിന്നക്കനാലിൽ നിരോധനാജ്ഞ; വിനോദ സഞ്ചാരത്തിനും വിലക്ക്
അടിമാലി : മിഷൻ ചക്കക്കൊമ്പന്റെ ഭാഗമായി ചിന്നക്കനാലിൽ ഇടുക്കി ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 1,2,9,10,11,12 വാർഡുകളിലാണ് ബുധനാഴ്ച നിരോധനജ്ഞ പുറപ്പെടുവിച്ചത്. നാളെ മുതൽ മൂന്ന് ദിവസം വിനോദസഞ്ചാരത്തിനും നിരോധനമുണ്ട്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അക്രമകാരിയായ കാട്ടാന ചക്കകൊമ്പനെ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായിട്ടാണ് നിരോധനജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. പ്രദേശത്ത് സ്വകാര്യ ഡ്രോൺ പറത്തുന്നതിനും വിലക്കുണ്ട്. ദൗത്യം നടക്കുന്ന മേഖലകളിൽ ജനങ്ങൾ കൂട്ടംകൂടുന്നതിനും നിയന്ത്രണമുണ്ട്. ദൗത്യത്തിനായി വിക്രം, ഭരത് എന്നീ കുങ്കിയാനകളും മുപ്പതംഗ ദൗത്യസംഘവും ചിന്നക്കനാലിൽ എത്തിയിട്ടുണ്ട്. ചക്കകൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ചു നിരീക്ഷിക്കാനാണ് വനംവകുപ്പിന്റെ നിലവിലെ തീരുമാനം





