13 November, 2026 01:17:51 PM


സംസ്ഥാനത്ത് ബസ് ചാര്‍ജും വിദ്യാര്‍ഥി കണ്‍സെഷനും വര്‍ധിപ്പിക്കില്ല- മന്ത്രി സി പി ജോണ്‍



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് നിരക്കുകളോ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കുകളോ വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. നിരക്ക് വർധന ആവശ്യപ്പെട്ട് ബസ് ഉടമകൾ ഉന്നയിച്ച ആവശ്യം സർക്കാർ പൂർണ്ണമായും തള്ളി. എന്നാൽ, ചാർജ് വർധന ഒഴികെയുള്ള ബസ് ഉടമകളുടെ മറ്റ് ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

ബസ് ചാർജ് വർധിപ്പിക്കുന്നതിനോട് ബസ് ഉടമകളിൽ തന്നെ ഒരു വിഭാഗം എതിരാണ്. നിരക്ക് കൂട്ടിയാൽ യാത്രക്കാർ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുമെന്നും, ഇത് ബസുകളിലെ യാത്രക്കാരുടെ എണ്ണം വീണ്ടും കുറയാൻ കാരണമാകുമെന്നും ഇവർ ആശങ്കപ്പെടുന്നു. സംസ്ഥാനത്ത് മുൻപ് മുപ്പതിനായിരത്തോളം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് നിലവിൽ 8,000 ബസുകൾ മാത്രമാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെയും നിലപാട്. 2022ലാണ് ഇവയുടെ നിരക്ക് അവസാനമായി നിശ്ചയിച്ചതെന്നും മന്ത്രി വിശദീകരിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926