23 November, 2026 12:19:16 PM


ആർഎസ്എസിനോട് തോൽക്കില്ല; സമരം അവസാനിപ്പിച്ച് കാലടി സർവകലാശാല വിദ്യാർഥികൾ



കൊച്ചി: കേരള ഹൈക്കോടതിയുടെ അനുകൂല വിധി വന്നതിനെത്തുടർന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ തുടർന്നുവന്ന അനിശ്ചിതകാല നിരാഹാര സമരം വിദ്യാർഥികൾ അവസാനിപ്പിച്ചു. കോടതി വിധി പുറത്തുവന്നതോടെ സമരപന്തലിൽ വിദ്യാർത്ഥികളുടെ ആഹ്ലാദം അലതല്ലി. "ജീവിതത്തിൽ തോറ്റാലും ആർഎസ്എസിനോട് തോൽക്കില്ല" എന്നായിരുന്നു സസ്പെൻഷനെതിരെ സമരം ചെയ്ത വിദ്യാർഥികളുടെ ആദ്യ പ്രതികരണം.

ജൂലൈ 22ാം തീയതിയാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. ആ ദിവസം മുതല്‍ എസ്എഫ്‌ഐയെ ആക്രമിക്കാന്‍ ക്യാമ്പസിലെ കെഎസ്‌യുവും സംഘപരിവാറും സിസ തോമസും റോജി എം ജോണും എല്ലാം ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട്, അറസ്റ്റ് ചെയ്തുകൊണ്ട് അവരെ എക്‌സാം എഴുതിപ്പിക്കാതെ ഇരിക്കുകയും വേട്ടയാടുന്നതുമായ പ്രവണത നമ്മളെല്ലാവരും കണ്ടതാണ്. ഇത് എസ്എഫ്‌ഐ ആണ് എന്നാണ് അവരെല്ലാരോടും പറയാനുള്ളത്. നിങ്ങളുടെ സവര്‍ക്കറോ നിങ്ങളുടെ മറ്റ് സംഘികളോ അല്ല. മാപ്പും ഇല്ല ഒരു കോപ്പുമില്ല. മാപ്പും ഒരു കോപ്പും പറയാതെ തന്നെയാണ് ഞങ്ങള്‍ എക്‌സാം എഴുതാന്‍ പോകുന്നത്. ഇത് എസ്എഫ്‌ഐ ആയതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ അന്ന് അങ്ങനെ പറഞ്ഞത് – വിദ്യാര്‍ഥികള്‍ പറഞ്ഞു.

തങ്ങള്‍ക്ക് ഒരു മാപ്പും പറയേണ്ട ആവശ്യമില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കുട്ടികള്‍ പറയുന്നു. ഒരു തെറ്റും ചെയ്യാതെയാണ് ഞങ്ങളെ എണ്‍പതോളം ദിവസം പുറത്തു നിര്‍ത്തിയത്. ഇതിന് ഉത്തരവാദി റോജി എം ജോണും സിസ തോമസും ഇവിടുത്തെ ഗവണ്‍മെന്റുമാണ്. ഞങ്ങള്‍ ക്യാമ്പസില്‍ കേറും. അതെല്ലാവരും കണ്ണ് തുറന്ന് കാണുക – വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം. കാലടി സര്‍വകലാശാല സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷ എഴുതാന്‍ കോടതി അനുമതിയും നല്‍കിയിട്ടുണ്ട്. സമരവും നിയമപോരാട്ടവും വിജയം കണ്ടതോടെ കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ആഹ്ളാദ പ്രകടനം നടക്കുകയാണ്. നിരാഹാര സമരമിരുന്ന വിദ്യാര്‍ഥികള്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297