01 September, 2026 08:11:39 PM


ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് തടവ് ശിക്ഷ



മുംബൈ: ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എക്ക് ഒരു വര്‍ഷം തടവ് ശിക്ഷ. മുംബൈ ബോറിവെല്ലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രവാസി മലയാളിയായ പാലക്കാട് സ്വദേശിയുടെ പരാതിയില്‍ അടക്കം നാല് കേസുകളിലാണ് മാണി സി കാപ്പന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. എന്നാല്‍ ശിക്ഷ ഒരു വര്‍ഷം ആയതിനാല്‍ എംഎല്‍എ സ്ഥാനത്തിന് ഭീഷണി ഇല്ല എന്നത് ആശ്വാസമാണ്. 2015 മുതല്‍ നടക്കുന്ന നിയമ വ്യവഹാരത്തിനൊടുവിലാണ് വിധി വന്നിരിക്കുന്നത്. കണ്ണൂര്‍ എയര്‍പ്പോര്‍ട്ടില്‍ ഓഹരി നല്‍കാമെന്ന് പറഞ്ഞ് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തെന്നായിരുന്നു മാണി സി കാപ്പനെതിരായ പരാതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K