28 August, 2026 07:10:53 PM


കരിപ്പൂർ-ഫുജൈറ വിമാനം വീണ്ടും റദ്ദാക്കി സ്പൈസ്ജെറ്റ്



കരിപ്പൂര്‍: കരിപ്പൂരില്‍ നിന്ന് ഫുജൈറയിലേക്ക് പോകേണ്ട സ്പൈസ്‌ജെറ്റ് വിമാനം റദ്ദാക്കി. ഇന്ന് 2.20ന് പുറപ്പെടേണ്ട വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷമായിരുന്നു അറിയിപ്പ്. സാങ്കേതിക തകരാര്‍ കാരണമാണ് വിമാനം റദ്ദാക്കിയതെന്നാണ് കമ്പനിയുടെ പ്രാഥമിക വിശദീകരണം.  

ഇന്നലെ രാത്രി 9.35ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്നത്തേക്ക് റീഷെഡ്യൂള്‍ ചെയ്തതായിരുന്നു. എന്നാല്‍ ഇന്ന് വിമാനത്താവളത്തില്‍ എത്തിയ 160ഓളം വരുന്ന യാത്രക്കാര്‍ക്ക് അവസാന നിമിഷം വിമാനം റദ്ദാക്കിയെന്ന സന്ദേശം മൊബൈലിലേക്ക് വരികയായിരുന്നു. പകരം യാത്രാ സംവിധാനം ഒരുക്കാന്‍ കമ്പനി തയ്യാറാകാത്തത് മൂലം യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918