16 August, 2026 07:02:07 PM
കാണാതായ വയനാട് സ്വദേശി മുരളിയെ മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ: കാണാതായ വയനാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് വടക്കനാട് സ്വദേശി മുരളി എന്ന സുധീഷിനെ വെള്ളക്കെട്ട് ഉന്നതിക്ക് അടുത്തുള്ള വനത്തിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .കിളച്ചിപ്പാറ പ്രദേശത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാലിലും ശരീരത്തിലും മൃതദേഹത്തിന്റെയും അടുത്തായും ചോര പാടുകൾ ഉണ്ടായിരുന്നു.
മുരളിയുടെ മുത്തശ്ശിയായ തങ്കിമരത്തിയേയും കഴിഞ്ഞ 30 മുതൽ കാണാനില്ലായിരുന്നു. തങ്കിമരത്തിയുടെ മകൾ ശാന്തയുടെ മകനാണ് മുരളി. വെള്ളിയാഴ്ച മുരളിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാണാതാവുകയായിരുന്നു. ശേഷം നാട്ടുകാരും പൊലീസും ചേർന്ന് തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.







